എനിക്കുമുന്നേ മത്സരിചു മത്സരിചു നടന്നു പോകുന്ന കൊലുന്നനെയുള്ള നിഴലിനോടെനിക്കു ദേഷ്യം തോന്നി. പോക്കുവെയിലിനു പുറം തിരിഞു നടക്കുമ്പോള്‍ ഒരു കൌതുകമുണ്ടായിരുന്നു ആദ്യം എനിക്ക്, എന്തു ഭംഗിയുണ്ട് എന്റെ നിഴലിനെന്നോര്‍ത്. പിന്നെപ്പിന്നെ നടന്നു മുന്നേറും തോറും ആ, നിഴലിനോടെനിക്കു ദേഷ്യം തോന്നി.തിരിചു പോരുമ്പോള്‍ എനിക്കു സന്തോഷം തോന്നി. ഇപ്പോള്‍ നിഴലെന്റെ പിന്നിലാണ്. എനിക്കു പിന്നാലെയെതാന്‍ വെപ്രാളപ്പെട്ട് ഓടുന്ന നിഴല്‍!
No comments:
Post a Comment